ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ഏതെന്നു ചോദിച്ചാല്‍ പ്രഭാതഭക്ഷണം എന്നാണുത്തരം.ഒരു ദിവസത്തെ മുഴുവന്‍ ആരോഗ്യം ആ ദിവസം രാവിലെ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും.പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുട്ട. അവശ്യ പോഷകങ്ങള്‍ അടങ്ങിയ മുട്ട വണ്ണം കുറയ്ക്കാന്‍ മികച്ചൊരു ഭക്ഷണമാണ്. പ്രോട്ടീനും മറ്റ് പോഷകങ്ങളും അടങ്ങിയ കുറഞ്ഞ കലോറി ഭക്ഷണമാണ് മുട്ട. മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചേക്കാം.
പ്രഭാതഭക്ഷണം എല്ലായ്‌പ്പോഴും ആരോഗ്യകരമായിരിക്കണം. പ്രോട്ടീനും ഫൈബറും ഉള്‍പ്പെടുത്തുന്നതോടൊപ്പം അന്നജത്തിന്റെ അളവ് കുറയ്ക്കുകയും വേണം.ആരോഗ്യവും ഫിറ്റ്നസും നിലനിര്‍ത്താന്‍ സഹായിക്കുന്ന, പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നറിഞ്ഞിരിക്കാം.പതിവായി തൈര് കഴിക്കുന്നത് അമിത ഭാരവും പൊണ്ണത്തടിയും കുറയാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും മൂന്ന് നേരം തെെര് കഴിക്കുന്ന ആളുകള്‍ക്ക് 61 ശതമാനം വയറിലെ കൊഴുപ്പ് നഷ്ടപ്പെടുന്നതായി കണ്ടെത്തിയിരുന്നു.
ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാരുകള്‍ ധാരാളം അടങ്ങിയ ഉപ്പുമാവ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. റവ കൊഴുപ്പ് വളരെ കുറഞ്ഞതും നല്ല കൊളസ്ട്രോളും നല്ല കൊഴുപ്പും അടങ്ങിയതുമാണ്. പാചകം ചെയ്യുമ്ബോള്‍ എണ്ണ വളരെ കുറച്ചു മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം.
യോഗര്‍ട്ട് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കാല്‍സ്യവും പ്രോട്ടീനും യോഗര്‍ട്ടില്‍ ധാരാളം ഉണ്ട്.ഓട്സ് പാലില്‍ കുറുക്കിയത് ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ്. ഗ്ലൈസെമിക് ഇന്‍ഡക്സ് കുറഞ്ഞ ഓട്സിനൊപ്പം പഴങ്ങളും ഡ്രൈഫ്രൂട്ട്സും എല്ലാം ചേര്‍ത്ത് കഴിക്കാവുന്നതാണ്. മധുരത്തിനായി പഞ്ചസാരയ്ക്കു പകരം തേന്‍ ചേര്‍ക്കാം.
ഫൈബര്‍ ധാരാളമടങ്ങിയ ഒന്നാണ് കടലപ്പരിപ്പ്. ശരീരഭാരം കുറയ്ക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഇത് സഹായിക്കും. കടലപ്പരിപ്പിനൊപ്പം പച്ചക്കറികളും ചേര്‍ത്ത് ആരോഗ്യകരവും പോഷകപ്രദവും ആയ പ്രഭാതഭക്ഷണം തയാറാക്കാം.
















