കൊറിയയിൽ ഇപ്പോൾ വലിയ പ്രാധാന്യം ഉള്ള ഒരു സൗന്ദര്യ ചികിത്സയാണ് ഒച്ചിന്റെ ദ്രവം ഉപയോഗിച്ചുള്ള സൗന്ദര്യ ചികിത്സ. ഒച്ചിന്റെ ദ്രവം ഉപയോഗിച്ചുള്ള സൗന്ദര്യ വർധക വസ്തുക്കളും ഇവിടെ നിരവധിയാണ്.പലതരത്തിലുള്ള ഒച്ചുകൾ നമ്മുടെ ഈ ലോകത്തുണ്ട്. ചിലത് രോഗകാരികളാണെങ്കിൽ മറ്റു ചിലതിനെ ഭക്ഷണമായും ഉപയോഗിച്ചു വരുന്നു. ഷെല്ലിനുള്ളിൽ ജീവിക്കുന്ന ഒച്ചിന്റെ ദ്രവം അല്ലെങ്കിൽ സ്ലൈം ഒ ഒച്ചിന്റെ ശരീരത്തിൽ നിന്ന് ചില പ്രത്യേക സമയങ്ങളിൽ ഇത് പുറത്തേക്കൊഴുകുന്നു.
നൂറ്റാണ്ടുകൾക്ക് മുൻപേ ഒച്ചിന്റെ ദ്രവം മരുന്നായി ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ചൈനക്കാരാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ചർമത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം എന്ന നിലയിലാണ് ഇത്.ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ഈ സ്നെയ്ൽ സ്ലൈം. പ്രായമാവുമ്പോൾ ചർമ്മത്തിൽ കാണുന്ന ചുളിവുകളും പാടുകളും ഇല്ലാതാക്കാനുള്ള ഇതിലെ ആന്റി ഓക്സിഡന്റുകൾ സഹായിക്കും. ഈ ദ്രവത്തിന് ഹീലിങ് പവറും ഉണ്ട്. കൂടാതെ ചർമത്തിലെ കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഹൈലൂറോണിക് ആസിഡ് ചർമത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു.
സ്നെയ്ൽ സ്ലൈം ബ്യൂട്ടി ഇന്റസ്ട്രിയിൽ താരതമ്യേന പുതിയ ഉത്പന്നമാണ്. ജെൽ രൂപത്തിലാണ് ഇത് പുറത്തിറക്കുന്നത്. മറ്റ് ആന്റി ഏയ്ജിങ് പ്രൊഡക്ടുകളിലെ ഘടകമായും ഉപയോഗിച്ചു വരുന്നു. ഈ പ്രൊഡക്ട് വളരെ പ്രസിദ്ധമാണെങ്കിലും പാച്ച് ടെസ്റ്റ് നടത്തിയശേഷമേ ഉപയോഗിക്കാവൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം .
https://www.youtube.com/watch?v=jCxhlRTK1Vg
















