ന്യൂഡല്‍ഹി:ജനുവരി മൂന്നു മുതല്‍ 15 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇന്ത്യയില്‍ വാക്സിന് നല്‍കാന്‍ ആരംഭിക്കാനിരിക്കെ കോവാക്സിന് അനുമതി ലഭിച്ചിരിക്കുന്നു.രാജ്യത്ത് 12നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അടിയന്തര ഉപയോഗത്തിന് ഭാരത് ബയോടെക്കിൻറെ കോവാക്സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ)യുടെ അനുമതി.
മുതിര്‍ന്നവര്‍ക്ക് നല്‍കിയ അതേ ഡോസ് തന്നെയായിരിക്കും കുട്ടികള്‍ക്കും നല്‍കുകയെന്നും കോവിഡിനും കോവിഡ് വകഭേദങ്ങള്‍ക്കും വാക്സിന് സുരക്ഷിതവും കാര്യക്ഷതയും ഉള്ളതാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും ഭാരത്ബയോടെക് വ്യക്തമാക്കി.അതേസമയം, ‘സൈകോവ് ഡി’ക്ക് 66.6 ശതമാനമാണ് ഫലപ്രാപ്തി. മൂന്ന് ഡോസുള്ള, ലോകത്തെതന്നെ ആദ്യ ഡി.എന്‍.എ വാക്സിനാണിത്.
ആഗസ്റ്റില്‍ ‘സൈഡസ് കാഡില’യുടെ ‘സൈകോവ് ഡി’ ക്കാണ് 12 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള അടിയന്തര ഉപയോഗത്തിന് ഡി.ജി.സി.ഐയുടെ അനുമതി നല്‍കിയിരുന്നത്. രണ്ടു മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് കോവാക്സിൻറെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി (എസ്.ഇ.സി) ഒക്ടോബറില്‍ ഡി.സി.ജി.ഐയോട് ശിപാര്‍ശ ചെയ്തിരുന്നു.
















