മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 51 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . അഹമ്മദ്നഗര്‍ ജില്ലയിലുള്ള ജവഹര്‍ നവോദയ സ്കൂളില്‍ 48 വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 51 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.മൂന്നുപേര്‍ സ്കൂളിലെ ജീവനക്കാരാണ്. ഇവരെ ആശുപത്രിയിലേക്കു മാറ്റി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ ഈ സ്കൂളിലെ 19 വിദ്യാര്‍ഥികള്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. 400ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂള്‍ ആണിത്.വിദ്യാര്‍ഥികളെയും ജീവനക്കാരെയും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കി.
















