ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക.മൻ കീ ബാത്തിന്റെ 84 -ാം പതിപ്പാണ് ഇന്ന് നടക്കുക.
എല്ലാ മാസവും അവസാനത്തെ ഞായറാഴ്‌ച്ചയാണ് മൻ കീ ബാത്ത് നടക്കുക. ജനങ്ങൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്‌ക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. നമോ ആപ്ലിക്കേഷനിലൂടെയും മൈ ഗവൺമെന്റ് ആപ്പിലൂടെയും 1800 -11-7800 എന്ന നമ്പറിൽ വിളിച്ചും ജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്‌ക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
















