ഡൽഹി :17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 115 പേര്‍ രോഗമുക്തി നേടിയെങ്കിലും രാജ്യത്ത് കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 415 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.24 മണിക്കൂറിനിടെ 7189 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 77,032 പേര്‍ ചികിത്സയില്‍ കഴിയുന്നു. 387 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ എണ്ണം 4,79,520 ആയതായും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരണം. വിട്ടുവീഴ്ച പാടില്ല. കേരളത്തിലെയും മിസോറാമിലെയും കോവിഡ് സ്ഥിരീകരണ നിരക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്‍കിയതുകൊണ്ട് മാത്രം ഒമിക്രോണിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചിരുന്നു.
രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. 0.6 ശതമാനമാണ് രാജ്യത്തെ കോവിഡ് സ്ഥിരീകരണ നിരക്ക്. എന്നാല്‍ രാജ്യത്തെ 20 ജില്ലകളില്‍ രോഗ സ്ഥിരീകരണ നിരക്ക് അഞ്ചുശതമാനത്തിനും 10 ശതമാനത്തിനും ഇടയിലാണ്. രണ്ടുജില്ലകളില്‍ ഇത് 10 ശതമാനത്തിന് മുകളിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരള, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാള്‍, കര്‍ണാടക, മിസോറാം സംസ്ഥാനങ്ങളില്‍ രോഗ സ്ഥിരീകരണ നിരക്ക് ഉയര്‍ന്നതാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.
















