ലണ്ടൻ: ഒമിക്രോണ്‍ ആശങ്ക ഉയരുന്നതിനിടെ ബ്രിട്ടണില്‍ കോവിഡ് കേസുകളില്‍ റിക്കാര്‍ഡ് വര്‍ധന. വെള്ളിയാഴ്ച മാത്രം 122,186 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇത് 119,789 ആയിരുന്നു. 28 ദിവസത്തിനുള്ളില്‍ 137 പേര് കോവിഡ് ബാധിച്ച് മരിച്ചു.ഒമിക്രോണിന്റെ വ്യാപന ശേഷി മറ്റു വൈറസ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് നിലവിലെ രോഗവ്യാപനം. ലോകത്ത് ഒമിക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണവും ബ്രിട്ടണിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
















