ബര്‍ലിന്‍: ജര്‍മനിയില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ആര്‍കെഐ) റിപ്പോര്‍ട്ട് ചെയ്തു. 60നും 79നും ഇടയില്‍ പ്രായമുള്ളയാളാണ് മരിച്ചത്.
രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 3,198 ആയി ഉയര്‍ന്നു. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളുടെ എണ്ണം ഇതിലും കൂടുതല്‍ ഉണ്ടെന്നാണ് സൂചന.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് കേസുകള്‍ 25 ശതമാനം വര്‍ധിച്ചു. 1.5 ശതമാനം ഓമിക്രോണ്‍ കേസുകളും ആശുപത്രിയിലാണ് 80 വയസും അതില്‍ കൂടുതലുമുള്ളവരില്‍ 20% പേര് മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ പോസിറ്റീവ് ആണ്.
















