ചെന്നൈ: ചെന്നൈയിൽ നിന്ന് ഇന്ന് കേരളത്തിലേക്ക് പുറപ്പെടേണ്ട മൂന്ന് ട്രെയിനുകൾ റദ്ദാക്കി. ആർക്കോണം കാട്പാടി റെയിൽവേ സെക്‌ഷനിൽ മുകുന്ദരായപുരം- തിരുവലം ഭാഗത്ത് റെയിൽവേ പാലത്തിന് കേടുപാട് സംഭവിച്ചതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.
അപ്രതീക്ഷിതമായി തീവണ്ടി റദ്ദാക്കിയത് ക്രിസ്മസ് അവധിക്ക് പോകുന്ന യാത്രക്കാരെ സാരമായി ബാധിക്കും. മംഗളൂരു എക്സ്പ്രസ് (12685), തിരുവനന്തപുരം എക്സ്പ്രസ് (12695), മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
ശനിയാഴ്ച മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുള്ള ചെന്നൈ എക്സ്പ്രസ് (12686), ആലപ്പുഴയിൽ നിന്നുള്ള ആലപ്പി എക്സ്പ്രസ് (22640) എന്നീ വണ്ടികളും നേരത്തേ റദ്ദാക്കി. കേരളത്തിലേക്കും തിരിച്ച് ചെന്നൈയിലേക്കുമുള്ള മറ്റു തീവണ്ടി സർവീസുകളെക്കുറിച്ചും അനശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
















