കൊൽക്കത്ത: നഗരത്തിെൻറ മേയറായി മന്ത്രി ഫിർഹാദ് ഹക്കീമിനെ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുത്തു. കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ (കെ.എം.സി) തിരഞ്ഞെടുപ്പിൽ വാർഡ് 82ൽനിന്ന് വിജയിച്ച ഫിർഹാദ്, മുൻ മേയറും നിലവിൽ ഗതാഗത, ഭവന വകുപ്പ് മന്ത്രികൂടിയാണ്. മുൻ ഭരണസമിതിയുടെ കാലാവധി 2020ൽ അവസാനിച്ചെങ്കിലും കോവിഡ് കാരണം തെരഞ്ഞെടുപ്പ് നടത്താനായിരുന്നില്ല. ഇക്കാലയളവിൽ ഹക്കീമിനായിരുന്നു അഡ്മിനിസ്ട്രേറ്റിവ് ഭരണം കൈമാറിയിരുന്നത്.
















