ലണ്ടൻ: കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോൺ ചെറുക്കാൻ തുണികൊണ്ടുള്ള ഫാഷൻ മാസ്ക്കുകൾ അപര്യാപ്തമാണെന്ന് ആരോഗ്യ വിദഗ്ധർ. പുനരുപയോഗിക്കാവുന്ന ഇത്തരത്തിലുള്ള പല മാസ്ക്കുകളും കോവിഡ് വൈറസിനെ ചെറുക്കുന്നതിൽ പിന്നിലാണെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
മൂന്നു പാളികളായി നിർമിക്കുന്ന മാസ്ക്കുകളിൽ ഉപയോഗിക്കുന്ന തുണിയുടെ ഗുണനിലവാരം അനുസരിച്ചായിരിക്കും രോഗപ്രതിരോധമെന്ന് ഓക്സ്ഫഡ് സർവകലാശാലയിലെ പ്രഫസർ ത്രിഷ് ഗ്രീൻഹർഗ് വ്യക്തമാക്കുന്നു. പല മാസ്ക് ഉൽപാദകരും ഗുണനിലവാരം കുറഞ്ഞ തുണിയാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ വിപണിയിൽ ലഭ്യമായ തുണിമാസ്ക്കുകളിൽ കൂടുതലും ഫാഷൻ ഉൽപന്നങ്ങൾ മാത്രമാണ്.
















