രോഗത്തെ കുറിച്ചുള്ള അറിവില്ലായ്മയോ, ക്രമീകരണത്തില്‍ വരുത്തുന്ന മാറ്റമോ ആണ് പ്രമേഹത്തെ കൂടുതല്‍ അപകടകാരിയാകുന്നത്. ഒരിക്കല്‍ പിടിപെട്ടാല്‍ ആയുഷ്കാലം മുഴുവന്‍ വിട്ടുപോകാന്‍ മടിക്കുന്ന രോഗമാണ് പ്രമേഹം.
അവഗണിച്ചാല്‍ അപകടത്തിലാക്കുന്ന രോഗമാണ് പ്രമേഹം. വളരെ പതുക്കെ അത് ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം താറുമാറാക്കും.ഒരു കൂട്ടം രോഗങ്ങളിലേക്കും നയിക്കും. ഹൃദ്‌രോഗം,സ്ട്രോക്ക്, വൃക്കരോഗം, കാഴ്ചപ്രശ്നങ്ങള്‍ തുടങ്ങി പലരോഗങ്ങള്‍ക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്ന വില്ലന്‍ പ്രമേഹമാണ്.
പ്രമേഹവുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന ജീവിതമാണ് പിന്നീടങ്ങോട്ട്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രമേഹരോഗി വളരെ ഫലപ്രദമായ നിലയില്‍ ചികിത്സ ആസൂത്രണം ചെയ്യേണ്ടതുണ്ട്.വിശപ്പ്, ദാഹം എന്നിവ കൂടുക, ഭാരം കുറയുക, ഇടവിട്ട് മൂത്രമൊഴിക്കാന്‍ തോന്നുക എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍.ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണത്തിനുവരെ ഇടയായേക്കാം. ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം, കാലില്‍ അള്‍സര്‍ (പുണ്ണ്), കാഴ്ച മങ്ങുക എന്നീ അവസ്ഥകള്‍ക്കും പ്രമേഹം കാരണമാകുന്നു
















