പനാജി: ഗോവയില്‍ ബിജെപി വിട്ട എംഎല്‍എ കാർലോസ് അൽമെയ്ഡ കോൺഗ്രസില്‍ ചേര്‍ന്നു. ഒരാഴ്ചയ്ക്കിടെയാണ് ഇത് രണ്ടാമത്തെ ബിജെപി എംഎല്‍എയാണ് പാര്‍ട്ടി വിടുന്നത്. പാര്‍ട്ടി നിയമസഭാ സാമാജികയായിരുന്ന അലീന സൽദാന കഴിഞ്ഞയാഴ്ചയാണ് ആം ആദ്മിയില്‍ ചേര്‍ന്നത്.
വാസ്‌കോയിൽനിന്നുള്ള എംഎൽഎയാണ് കാർലോസ് അൽമെയ്ഡ. ബിജെപിയുടെ പ്രമുഖ എംഎല്‍എയും മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ അടുപ്പക്കാരനുമായിരുന്നു അല്‍മെയ്ഡ. എംഎല്‍എ സ്ഥാനം രാജിവെച്ചാണ് അല്‍മെയ്ഡയുടെ വരവ്.
കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിജെപി അംഗത്വവും എംഎൽഎ സ്ഥാനവും രാജിവയ്ക്കുന്നത്. ഗോവയുടെ ചുമതലയുള്ള എഐസിസി നേതാവ് ദിനേശ് ഗുണ്ടു റാവു, ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഗിരീഷ് ചോടാങ്കർ, പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് കാർലോസ് അൽമെയ്ഡ പാർട്ടി അംഗത്വം സ്വീകരിച്ചത്.
















