പിസിഒഎസ് അല്ലെങ്കില്‍ പോളിസിസ്റ്റിക് ഓവറി ഡിസോര്‍ഡര്‍ (പിസിഒഡി) അണ്ഡാശയങ്ങള്‍ അസാധാരണമായി ഉയര്‍ന്ന അളവില്‍ ആന്‍ഡ്രോജന്‍, പുരുഷ ലൈംഗിക ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്ന ഒരു അവസ്ഥയാണ്. തലയോട്ടിയിലെ മുടി കനംകുറഞ്ഞതും തലയോട്ടിക്ക് പുറത്തുള്ള സ്ഥലങ്ങളില്‍ കട്ടിയുള്ളതും കറുത്തതുമായ മുടിയുടെ വളര്‍ച്ച കൂടാതെ മുഖം, നെഞ്ച് എന്നിവിടങ്ങളില്‍ അമിതമായ രോമവളര്‍ച്ച ഇവയെല്ലാം പിസിഒഡിയുടെ ചില പ്രധാന ലക്ഷണങ്ങളാണ്.
പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പിസിഒഡി (പോളിസിസ്റ്റിക്ക് ഒവേറിയന്‍ ഡിസീസ്/സിന്‍ഡ്രോം).
ഹോര്‍മോണ്‍ തകരാറാണ് ഇതിന് കാരണമാകുന്നത്. ഇത്തരക്കാരില്‍ പുരുഷ ഹോര്‍മോണായ ആന്‍ഡ്രോജന്‍ വര്‍ദ്ധിക്കുന്നു. തടി കൂടുക, ആര്‍ത്തവ ക്രമക്കേടുകള്‍ഉണ്ടാവുക, മുടി കൊഴിച്ചില്‍, വന്ധ്യത തുടങ്ങിയവയെല്ലാം പിഡിഒഡിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
ആര്‍ത്തവ ദിനങ്ങളില്‍ അമിത രക്തസ്രാവം, ഗര്‍ഭം അലസല്‍, ശരീരത്തിലും മുഖത്തും അമിത രോമവളര്‍ച്ച, മുഖക്കുരു, അമിതമായി എണ്ണമയമുള്ള ചര്‍മ്മം, അമിതഭാരം, വിഷാദം എന്നിവയെല്ലാം പിസിഒഡിയുടെ ചില പ്രധാന ലക്ഷണങ്ങളാണ്. പിസിഒഡിയുള്ള ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.
ജനിതക പാരമ്ബര്യ കാരണങ്ങളാല്‍ പിസിഒഡി വരാം. തെറ്റായ ആഹാര ശീലങ്ങളും ജീവിതരീതികളും പിസിഒഡിയിലേക്ക് നയിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.പിഡിഒഡി പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. നട്സുകള്‍, ഫ്ളാക്സ് സീഡുകള്‍, എള്ള് തുടങ്ങിയ ഭക്ഷണങ്ങളില്‍ ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ്. ഇത് പിസിഒഡിയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
മധുരക്കിഴങ്ങ്, ചേന, കടല, ചോളം തുടങ്ങിയ അന്നജം അടങ്ങിയ പച്ചക്കറികളുടെ ഉപയോഗം പിസിഒഡിയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.ഉലുവ, കറുവാപ്പട്ട, മഞ്ഞള്‍, പുതിന, തുളസി, ഇഞ്ചി, ഗ്രാമ്ബൂ തുടങ്ങിയവ ഇന്‍സുലിന്‍ അളവ് നിയന്ത്രിക്കുന്നതിനും സ്ത്രീകളിലെ പിസിഒഡിയുടെ വിവിധ ലക്ഷണങ്ങളെ ചെറുക്കുന്നതിനും സഹായകമാണ്.
















