കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം രാജ്യത്ത് ആശങ്ക പരത്തുന്ന സാഹചര്യത്തിൽ രോഗവ്യാപന രീതിയെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വ്യാപനരീതി, രോഗകാഠിന്യം, രോഗബാധിതന്റെ പ്രതിരോധശേഷിയെ എങ്ങനെ നശിപ്പിക്കും തുടങ്ങിയ വിഷയങ്ങളില്‍ കൃത്യമായ വ്യക്തതയോ തെളിവോ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജനിതകശ്രേണി പരിശോധനയ്ക്കായി രൂപവത്കരിച്ച ലബോറട്ടറികളുടെ സംഘമായ ഇന്ത്യന്‍ സാര്‍സ്-കോവിഡ്-ജിനോമിക്‌സ് സീക്വന്‍സിങ് കണ്‍സോര്‍ഷ്യം അറിയിച്ചു.
ഒമിക്രോണ്‍ പ്രതിരോധത്തിന് നിലവിലുള്ള വാക്‌സിന്റെ കാര്യക്ഷമത പരിശോധിച്ചുവരികയാണെന്ന് കേന്ദ്രവും വ്യക്തമാക്കി.ഒമിക്രോണിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി രോഗ വ്യാപനശേഷി ഉള്ളത് കൊണ്ട് തന്നെ രാത്രി കൂടുതൽ ജാഗ്രതയും രാത്രി കർഫ്യൂ ഏർപ്പെടുത്തേണ്ടതും അത്യാവശ്യമായി വരികയാണ്.
















