ബംഗളൂരു : കര്‍ണാടകയില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തി. കൂട്ടം കൂടിയുള്ള ആഘോഷങ്ങള്‍ സംസ്ഥാനത്ത് ഒരിടത്തും അനുവദിക്കില്ല, ഇതിന് പുറമേ റെസ്റ്റോറന്റുകളും ബാറുകളും മൊത്തം ശേഷിയുടെ അമ്ബത് ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. ഡി ജെ പാര്‍ട്ടികളും നിരോധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പടെയുള്ള കൊവിഡ് കേസുകളില്‍ ദിനംപ്രതി വര്‍ദ്ധനവുണ്ടാകുന്നത് പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍. ഡിസംബര്‍ മുപ്പത് മുതല്‍ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഡിസംബര്‍ മുപ്പത് മുതല്‍ ജനുവരി 2 വരെ സംസ്ഥാനത്ത് പാര്‍ട്ടികള്‍ക്ക് പുറമേ ബഹുജന സമ്മേളനളും അനുവദിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
നഗരത്തിലെ ഫ്ളാറ്റുകളിലും മറ്റും ന്യൂ ഇയര്‍ പ്രമാണിച്ച് പാര്‍ട്ടികളും, ഡി ജെയും നടത്തുന്നതും വിലക്കിയിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ റസിഡന്റ്സ് അസോസിയേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
















