ശ്രീനഗർ: പുൽവാമയിൽ പൊലീസുകാരന് നേരെ ഭീകരർ വെടിയുതിര്‍ത്തു. ജമ്മു കശ്മീർ പൊലീസിലെ മുഷ്താഖ് അഹമ്മദിന് നേരെയാണ് ആക്രമണം. പരിക്കേറ്റ അഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ തുടങ്ങി.
കഴിഞ്ഞ 12 മുതൽ പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഭീകരരുടെ ആക്രമണമുണ്ടായിരുന്നു. ഒരു ഭീകരനെ സൈന്യം വധിക്കുകയും ചെയ്തു. രാജ്പുര മേഖലയിലും ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി.
















