ചെന്നൈ: ആപ്പിള്‍ ഐഫോണ്‍ നിര്‍മിക്കുന്ന ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ (Foxconn) ഇന്ത്യ യൂണിറ്റില്‍ (Foxconn India) ഭക്ഷ്യവിഷ ബാധ (Food Poison). 150ഓളം ജീവനക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടര്‍ന്ന് പ്രതിഷേധിച്ച മറ്റു ജീവനക്കാരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ബന്ധുക്കളും റോഡ് ഉപരോധിച്ചു. ഇവരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
ഉപരോധത്തെ തുടര്‍ന്ന് ചെന്നൈ-ബെംഗളൂരു ഹൈവേയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. റോഡ് ഉപരോധിച്ച 70 സ്ത്രീകളെയും 22 പുരുഷന്മാരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഫോക്‌സ്‌കോണിന്റെ ഡോര്‍മിറ്ററിയില്‍ താമസിക്കുന്നവരാണ് ഭക്ഷ്യവിഷബാധക്കിരകളായത്. കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരും താമസിക്കുന്നത് ഇവിടെയാണ്. സംഭവത്തല്‍ കമ്പനി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
















