മുംബൈ : രാജ്യത്ത് രണ്ടു പേര്‍ക്ക് കൂടി ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഒമിക്രോൺ ബാധിതരുടെ എണ്ണം 145 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകൾ-48. കേരളത്തിൽ 11പേർക്കാണ് രോഗബാധ. തെലങ്കാനയിൽ ഒമിക്രോൺ എട്ടിൽ നിന്ന് 20 ആയി ഉയർന്നു.ആന്ധ്ര, ഛത്തീസ്ഗഡ്, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഓരോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാവാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. രാജ്യത്ത് പ്രതിദിനം രോഗബാധിതരുടെ എണ്ണം 14 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി മുന്നറിയിപ്പ് നൽകുന്നത്. അനാവശ്യ യാത്രകൾ, തിരക്ക്, പുതുവത്സര ആഘോഷങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കണമെന്നും കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി വി.കെ പോൾ പറഞ്ഞു.
















