ബംഗളൂരു: കർണാടകയിൽ ആറ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് കേസുകളും ദക്ഷിണ കന്നഡ മേഖലയിലെ രണ്ട് വ്യത്യസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലസ്റ്ററുകളിൽനിന്നാണ്.
ആദ്യ ക്ലസ്റ്ററിൽ 14 കോവിഡ് കേസുകളിൽനിന്നായി നാലും രണ്ടാം ക്ലസ്റ്ററിൽ 19 കോവിഡ് കേസുകളിൽനിന്നായി ഒന്നും ഒമിക്രോൺ സ്ഥിരീകരിച്ചു.
കർണാടകയിൽ ഇതുവരെ 14 ഒമിക്രോൺ കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് 11 സജീവ ഒമിക്രോൺ കേസുകളുണ്ട്.
















