സിന്ധ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവശ്യയിലെ കറാച്ചിക്ക് സമീപം ഷെർഷ മേഖലയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പാകിസ്ഥാനില്‍ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്.
പ്രദേശത്തെ ഒരു ബാങ്ക് കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. കെട്ടിടത്തിലെ വാതിലുകളും ജനലുകളും തകര്‍ന്നു. ഏറെദൂരത്തേക്ക് പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങള്‍ തെറിച്ചുവീഴുകയും ചെയ്തു.
Karachi: Explosion due to gas filling in the drain near Sher Shah Paracha Chowk
10 killed, 8 injured in blast#Karachi#دھیلے_نہیں_اربوں_کی_کرپشن pic.twitter.com/jJRPuPix7Z— khalid Anjaan (@khalidAnjaan) December 18, 2021
കെട്ടിടത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളുമെല്ലാം തകര്‍ന്നു. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പോലീസും രക്ഷാപ്രവർത്തകരും പരിശോധിച്ച് വരികയാണ്. പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
















