റാഞ്ചി: ജാർഖണ്ഡിൽ നടന്ന ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിനിടെ ഗുസ്തി താരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് കൂടിയായ ബ്രിജ്ഭൂഷൺ ശരൺ സിങാണ് പരസ്യമായി ഗുസ്തി താരത്തിന്റെ മുഖത്തടിച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റാഞ്ചിയിലെ ഷഹീദ് ഗൺപത് റായ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന അണ്ടർ-15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന വേദിയിൽവെച്ചായിരുന്നു സംഭവം. ചടങ്ങിൽ മുഖ്യാഥിതിയായി എത്തിയ ബ്രിജ്ഭൂഷൺ രണ്ടുതവണ ഗുസ്തി താരത്തിന്റെ മുഖത്തടിക്കുന്നതിന്റെയും പിടിച്ചുതള്ളുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
പ്രായപരിധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ച് സംഘാടകർ താരത്തെ മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ഇക്കാര്യത്തിൽ എംപിയോട് പരാതി പറയാനാണ് താരം ഉദ്ഘാടന വേദിയിലേക്ക് കയറിയത്. എന്നാൽ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന താരത്തിന്റെ അഭ്യർഥന എംപി നിഷേധിച്ചു. പിന്നീടും നിരന്തരം അഭ്യർഥന തുടർന്നതോടെ രോഷാകുലനായ എംപി താരത്തെ പിടിച്ചുതള്ളുകയും മുഖത്തടിക്കുകയുമായിരുന്നു.
JHARKHAND:
Fresh shocker from the BJP!
BJP MP & Wrestling Federation of India President, Brij Bhushan Sharan Singh slaps young wrestler on stage.
Can a public servant (BJP MP) manhandle the common man? What message the BJP is sending to the country? pic.twitter.com/EwQ4LR1FAE
— Gururaj Anjan (@Anjan94150697) December 18, 2021