സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്ബരയില്‍ നിന്നും ഓപ്പണര്‍ ശിഖാര്‍ ധവാനെ ഒഴിവാക്കുന്നത് അനീതിയായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.ടെസ്റ്റ് പരമ്ബരയ്ക്കുള്ള ടീം ഇതിനോടകം സൗത്താഫ്രിക്കയില്‍ എത്തിയെങ്കിലും ഏകദിന പരമ്ബരയ്ക്കുള്ള ടീമിനെ ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ ഋതുരാജ് ഗയ്ഗ്വാദ്, വെങ്കടേഷ് അയ്യര്‍ അടക്കമുള്ള യുവതാരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്ബോള്‍ മോശം പ്രകടമായിരുന്നു ധവാന്‍ കാഴ്ച്ചവെച്ചത്.വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് ഇന്നിങ്സില്‍ നിന്നും 56 റണ്‍സ് മാത്രമാണ് ധവാന്‍ നേടിയത്. മറുഭാഗത്ത് ഋതുരാജ് ഗയ്ഗ്വാദ് 5 മത്സരങ്ങളില്‍ നാല് സെഞ്ചുറിയടക്കം 150.75 ശരാശരിയില്‍ 603 റണ്‍സ് ടൂര്‍മെന്‍്റില്‍ നേടിയിരുന്നു. വെങ്കടേഷ് അയ്യരാകട്ടെ 5 മത്സരങ്ങളില്‍ നിന്നും 69.80 ശരാശരിയില്‍ 349 റണ്‍സും നേടിയിരുന്നു.

” വിജയ് ഹസാരെ ട്രോഫിയില്‍ ശിഖാര്‍ ധവാന്‍്റെ പ്രകടനം മോശമായിരുന്നു. സെലക്ടര്‍മാര്‍ അവനെ ഒഴിവാക്കുമോ ? എങ്കില്‍ അത് അവനോട് ചെയ്യുന്ന വലിയ അനീതിയായിരിക്കും “” 2023 ഏകദിന ലോകകപ്പ് ലക്ഷ്യം വെച്ചുകൊണ്ട് എന്തിനാണ് അവനെ പുറത്താക്കുന്നത്. അവന്‍ അപ്പോള്‍ ഫിറ്റ് ആണെങ്കില്‍ കളിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം. അതൊരിക്കലും അവനെ ഒഴിവാക്കാനുള്ള കാരണമല്ല. ഐ പി എല്ലിലെ അവന്ററെ പ്രകടനം നോക്കൂ, ലോകകപ്പ് ടീമില്‍ അവന്‍ ഉണ്ടാകണമെന്ന് പോലും ആരാധകര്‍ ആവശ്യപെട്ടു.
ഋതുരാജ് റണ്‍സ് നേടുന്നത് കൊണ്ടോ വെങ്കടേഷ് അയ്യര്‍ക്ക് ഓപ്പണ്‍ ചെയ്യാമെന്നുതുകൊണ്ടോ ഇഷാന്‍ കിഷനെ പോലെയുള്ള താരങ്ങള്‍ ഉയര്‍ന്നുവരുന്നതുകൊണ്ടോ അവനെ ഒഴിവാക്കണോ ? ആരെങ്കിലും മോശം പ്രകടനം കാഴ്ച്ചവെച്ചാല്‍ അവനെ നിങ്ങള്‍ക്ക് ഒഴിവാക്കാം എന്നാല്‍ മറ്റുള്ളവര്‍ മികച്ച പ്രകടനം തുടരുന്നതുകൊണ്ട് ഒരാളെ ഒഴിവാക്കുന്നത് അനീതിയാണ്. ” ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
ഏകദിന ക്രിക്കറ്റില്‍ 145 മത്സരങ്ങളില്‍ നിന്നും 45.55 ശരാശരിയില്‍ 6105 റണ്‍സ് ധവാന്‍ ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. സൗത്താഫ്രിക്കയില്‍ 18 മത്സരങ്ങളില്‍ നിന്നും 49.87 ശരാശരിയില്‍ 798 റണ്‍സും ധവാന്‍ നേടിയിട്ടുണ്ട്.
















