ടോക്കിയോ: ജപ്പാനിലെ ഒസാകയില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ അഗ്നിബാധ. 24 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.അതെസമയം കൂട്ടക്കൊല ലക്ഷ്യമിട്ട് നടത്തിയ തീവയ്പാണോ അപകടത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
പശ്ചിമ ജപ്പാനിലെ ഏറ്റവും വലിയ നഗരത്തിലെ കെട്ടിടത്തിന്റെ നാലാം നിലയിലാണ് ദാരുണമായ സംഭവം ഉണ്ടായത് .തീപിടുത്തത്തിന് മുന്‍പ് 50-60 വയസ് തോന്നിക്കുന്ന ഒരാള്‍ ഇവിടെ എത്തിയിരുന്നുവെന്നും തീവയ്പിനു പിന്നില്‍ അയാളാണെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു. അഗ്നിബാധയില്‍ അയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.
















