ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ലേക്ക് ഉയര്‍ത്തുന്നതിനെതിരെ സിപിഎം രംഗത്തെത്തി. പ്രായപരിധി ഉയര്‍ത്തുന്നത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
18 വയസ്സ് തികഞ്ഞാല്‍ പ്രായപൂര്‍ത്തിയായ വ്യക്തിയായി കണക്കാക്കുമെന്നിരിക്കെ ഇതില്‍ ലിംഗസമത്വവുമായി ബന്ധപ്പെട്ട എന്ത് കാര്യമാണുള്ളതെന്നും യെച്ചൂരി ചോദിക്കുന്നു.രാജ്യത്ത് 18 വയസ്സ് പൂര്‍ത്തിയായ വ്യക്തിക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാമെന്നാണ് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നത്.
നിയമപരമായ വിവാഹത്തിന് 21 വയസ്സ് പൂര്‍ത്തിയാകണം എന്നതല്ലാതെ എന്ത് മാറ്റമാണ് ഈ നിയമത്തിലൂടെ കൊണ്ടുവരാന്‍ കഴിയുകയെന്ന് കേന്ദ്രo വ്യക്തമാക്കട്ടേയെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു .കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം പാര്‍ലമെന്റില്‍ നിയമത്തെ എതിര്‍ക്കാനുള്ള കാര്യങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
















