ന്യൂഡല്‍ഹി: പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ വെടിവച്ചിട്ടു. ഫിറോസ്പുര്‍ സെക്ടറിലെ വാന്‍ അതിര്‍ത്തിയിലാണ് ചൈനീസ് നിര്‍മിത ഡ്രോണ്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ വെടിവെച്ചിട്ടത് .
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 300 മീറ്ററും അതിര്‍ത്തി വേലിയില്‍ നിന്ന് 150 മീറ്ററും അകലെ വച്ചാണ് കറുത്ത നിറമുള്ള ഡ്രോണ്‍ വെടിവച്ചിട്ടത്. അതേസമയം നാല് പവര്‍ ബാറ്ററികളുള്ള ഈ ഡ്രോണിന് ഏകദേശം 23 കിലോഗ്രാം ഭാരവും ഏകദേശം 10 കിലോ വഹിക്കാനും കഴിയും.
















