റാഞ്ചി: ജാർഖണ്ഡ് മുൻ എംഎൽഎ കമൽ കിഷോറിനെ മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ വീട്ടിൽ തന്നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയതിന് സമീപത്തുള്ള റൂമിന്റെ വാതിൽ തകർന്ന നിലയിലാണുള്ളത്. കിഷോറിന്റെ ഭാര്യ ബോധംകെട്ട നിലയിൽ റൂമിലുണ്ടായിരുന്നു. ഇവരെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ 11:00 മണിയായിട്ടും അമ്മാവൻ മുറിയിൽ നിന്ന് പുറത്തുവരാഞ്ഞപ്പോൾ താൻ വാതിലിൽ മുട്ടിയെന്നും തുടർന്ന് കിടപ്പുമുറിയുടെ വാതിൽ തകർത്തെന്നും ഭഗത്തിൻ്റെ സഹോദരപുത്രി മംമ്ത കുമാരി പറഞ്ഞു. കമൽ കിഷോർ ഭഗത് ശ്വാസം പോലും എടുക്കുന്നുണ്ടായിരുന്നില്ല എന്നും സഹോദരപുത്രി പറഞ്ഞു.
55 കാരനായ കമൽ കിഷോർ, 2009 ലായിരുന്നു എംഎൽഎയായത്.
















