ന്യൂഡല്‍ഹി: ഭൂട്ടാന്‍ സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്.ഭൂട്ടാന്റെ ദേശീയ ദിനമായ ഇന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഭൂട്ടാന്‍ രാജാവായ ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പുരസ്കാരത്തിനായി നിര്‍ദ്ദേശിച്ചത്.
കോവിഡ് മഹാമാരിക്കാലത്തുള്‍പ്പെടെ ഇന്ത്യ നല്‍കിയ സഹായത്തേക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചാണ് ഭൂട്ടാന്‍ പ്രാധാനമന്ത്രിയുടെ ട്വീറ്റ്. നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യയുടെ സഹകരണത്തെ ‘അതിരുകളില്ലാത്ത സൗഹൃദം’ എന്നാണ് വിശേഷിപ്പിച്ചത്. “പുരസ്കാരത്തിന് വളരെയധികം അര്‍ഹതയുണ്ട്! ഭൂട്ടാനിലെ ജനങ്ങളുടെ അഭിനന്ദനങ്ങള്‍. എല്ലാ ഇടപെടലുകളിലൂടേയും മഹത്തായ ഒരു ആത്മീയ മനുഷ്യനായിട്ടാണ് നിങ്ങളെ കണ്ടത്.” ആദരവ് വ്യക്തിപരമായി ആഘോഷിക്കാന്‍ കാത്തിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
















