ലണ്ടന്‍: ബ്രിട്ടണിൽ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. പുതുതായി 88,376 പേർക്ക് കൂടി രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചു. 146 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണം 147,000 ആയി.
അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,974 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 343 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകൾ 34,718,602 ആയി.
3,41,54,879 പേർക്ക് ഇതുവരെ രോഗമുക്തി നേടാൻ സാധിച്ചു. 98.38 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 4,76,478 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ 87,245 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
















