ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി പങ്കെടുക്കുന്ന റാലിയിൽ അധ്യാപകർക്ക് പോലീസിന്റെ ക്രൂരമർദനം. യോഗ്യത ഉണ്ടായിട്ടും ജോലി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി പങ്കെടുക്കുന്ന സൻഗ്രൂറിലെ റാലിയിൽ അധ്യാപകർ പ്രതിഷേധിച്ചിരുന്നു. ഇത്തരത്തിൽ പ്രതിഷേധിച്ച അധ്യാപകരെയാണ് പോലീസ് ക്രൂരമായി മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരേയും കോൺഗ്രസ് സർക്കാരിനെതിരേയും മുദ്രാവാക്യങ്ങൾ വിളിക്കുമ്പോൾ അധ്യാപകരുടെ വായിൽ പോലിസ് തുണി തിരുകുന്നതും കൈകൊണ്ട് വാ പൊത്തിപ്പിടിക്കുന്നതും പ്രതിഷേധക്കാരെ തല്ലിച്ചതക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
പോലീസിന്റെ പ്രവൃത്തികൾക്കെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഇത്തരത്തിൽ പ്രതിഷേധക്കാരെ ക്രൂര മർദനത്തിനിരയാക്കുന്നത് ഇതാദ്യമല്ലെന്നും ഇതിന് മുമ്പും മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുക എന്ന ഉദ്ദേശത്തോടെ ജനങ്ങളെ പോലീസ് തല്ലിച്ചതച്ചിട്ടുണ്ടെന്നും വിമർശനങ്ങളുയരുന്നുണ്ട്.
#WATCH | Punjab Police detained unemployed BEd TET (teacher eligibility test) qualified teachers who protested in CM Charanjit Singh Channi’s rally in Sangrur earlier today pic.twitter.com/vFc0g59iGl
— ANI (@ANI) December 14, 2021
#WATCH | Punjab Police detained unemployed BEd TET (teacher eligibility test) qualified teachers who protested in CM Charanjit Singh Channi’s rally in Sangrur earlier today pic.twitter.com/vFc0g59iGl
— ANI (@ANI) December 14, 2021
















