ഗാന്ധിനഗർ: ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് (Viral Video). ഗുജറാത്തിലെ പഞ്ചമഹാലിൽ (Gujarat’s Panchmahal) ഒരു വിവാഹ ചടങ്ങിലാണ് സംഭവം നടന്നത്. വരനെ ആനയിച്ചുള്ള ഘോഷയത്രയ്ക്കിടയിൽ വരൻ സഞ്ചരിച്ച കുതിര വണ്ടിക്ക് തീപിടിച്ചു.
തലനാരിഴയ്ക്കാണ് വരൻ രഥത്തിൽ നിന്നും രക്ഷപ്പെട്ടത് എന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. തീപിടിക്കുമ്പോൾ വരൻ അതിൽ നിന്നും ചാടുന്നത് വീഡിയോയിൽ ഉണ്ട്. സംഭവത്തിൽ ആർക്കും പരിക്ക് പറ്റിയില്ലെന്നാണ് റിപ്പോർട്ട്.
വരനെ ആനയിച്ചുള്ള ഘോഷയാത്രയ്ക്കിടയിൽ ഒപ്പം അനുഗമിച്ചവർ പടക്കം പൊട്ടിച്ചതും അത് കുതിര വണ്ടിയിൽ വീണതുമാണ് തീപിടിക്കാൻ കാരണമായത് എന്നാണ് റിപ്പോർട്ട് പറയുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായിരിക്കുകയാണ്.
A horse carriage caught fire during a wedding procession in #Gujarat‘s Panchmahal. The groom had a narrow escape but no one was injured in the incident. pic.twitter.com/vsryXvWYFD
— India.com (@indiacom) December 15, 2021
















