ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഇയാളുടെ പേരും മറ്റും പുറത്തുവിട്ടിട്ടില്ല.
പുൽവാമയിലെ രാജ്പുര മേഖലയിലാണ് ഏറ്റുമുട്ടൽ. നാല് ഭീകരർ ഒളിച്ചിരിക്കുന്നതായി സേനയ്‌ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു.
















