ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ആരോഗ്യ മന്ത്രി ധൻ സിംഗ് റാവത്തിന്‍റെ കാർ അപകടത്തിൽപ്പെട്ടു. മന്ത്രി സുരക്ഷിതനാണെന്നും അദ്ദേഹത്തെ പാബോ ആശുപത്രിയിലേക്ക് മാറ്റിയെന്നും വൃത്തങ്ങൾ അറിയിച്ചു.
പൗരിയിലെ താലിസൈൻ പട്ടണത്തിൽ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. ജീവനക്കാരോടൊപ്പം യാത്ര ചെയ്യുകയായിരുന്നു മന്ത്രി.
അപകടത്തെത്തുടർന്ന് ഒരു കാർ മറിയുകയും മറ്റൊരു കാര്‍ അതിനടുത്തായി ഇടിച്ച് കിടക്കുന്നതും സംഭവസ്ഥലത്ത് നിന്ന് എടുത്ത ചിത്രങ്ങളിൽ കാണാം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
















