മലപ്പുറം: മെട്രോമെഡ് ഇന്‍റര്‍ര്‍നാഷണല്‍ കാര്‍ഡിയാക് സെന്‍ററും മാധ്യമം ദിനപത്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ശിശുമിത്ര’ സൗജന്യ ഹൃദ്രോഗ ചികിത്സാ നിര്‍ണയ ക്യാമ്ബ് ഡിസംബര്‍ 19ന് ഞായറാഴ്ച തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിലെ മെട്രോ കാര്‍ഡിയാക് സെന്‍ററില്‍ നടക്കും.രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് ക്യാമ്ബ്.
കുട്ടികളിലെ ഹൃദ്രോഗങ്ങള്‍ കണ്ടുപിടിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ‘ശിശുമിത്ര’യിലൂടെ ഹൃദ്രോഗ ചികിത്സയും ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ശസ്ത്രക്രിയയും കോഴിക്കോട് മെട്രോമെഡ് ഇന്‍റര്‍നാഷണല്‍ കാര്‍ഡിയാക് സെന്‍ററില്‍ വെച്ച് സൗജന്യമായി നല്‍കും.
മറ്റുള്ളവര്‍ക്ക് കുടുംബത്തിെന്‍റ സാമ്ബത്തികസ്ഥിതി അടിസ്ഥാനമാക്കി കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭ്യമാക്കും. ക്യാമ്ബില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ടെസ്റ്റുകളും സൗജന്യമായിരിക്കും. മുന്‍കുട്ടി വിളിച്ച് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ക്യാമ്ബില്‍ പങ്കെടുക്കാനാവുക.സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന ആശുപത്രികളില്‍ മാത്രമേ കുട്ടികള്‍ക്കുള്ള ഹൃദയ ചികിത്സ സൗകര്യം ഇപ്പോഴുള്ളൂ. അവിടെത്തെന്ന പലപ്പോഴും ചികിത്സക്കായി ദീര്‍ഘകാലം കാത്തിരിക്കേണ്ടിയും വരും.
സാധാരണക്കാര്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്തതായിരിക്കും ചികിത്സാ ചെലവ്. ഈ അവസ്ഥക്കുള്ള പരിഹാരമായിക്കൂടിയാണ് ‘ശിശുമിത്ര’ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.കുട്ടികളുടെ ഹൃദയ ചികിത്സ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും ആധുനിക ചികിത്സ രീതികളും ‘ശിശുമിത്ര’യിലൂടെ കുട്ടികള്‍ക്ക് ലഭ്യമാകും.
















