2021ലെ വിശ്വസുന്ദരി (Miss Universe ) പട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ ഹർനാസ് സന്ധുവിൻറെ (Harnaaz Sandhu) ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 70-ാം മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് പഞ്ചാബ് സ്വദേശിനിയും 21 വയസ്സുകാരിയുമായ ഹർനാസ് കിരീടം ചൂടിയത്. കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹർനാസ് സന്ധു. 21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്.
ഇപ്പോൾ ഇതാ വിശ്വസുന്ദരി മത്സര വേദിയിൽ ഹർനാസ് സന്ധു നടത്തിയ ഒരു ഗംഭീര പ്രകടനത്തിൻറെ വീഡിയോ വൈറലാകുന്നു. മത്സരത്തിൻറെ സെമി ഫൈനലിലാണ് സംഭവം. എന്താണ് ഇഷ്ട ഹോബി എന്ന ചോദ്യമാണ് ഹർനാസ് സന്ധുവിനോട് അവതാരകൻ സ്റ്റീവ് ഹാർവി ചോദിച്ചത്. മൃഗങ്ങളെ അനുകരിക്കലാണ് എന്നതായിരുന്നു ഹർനാസ് സന്ധുവിൻറെ ഉത്തരം. ഉടൻ അവതാരകൻ എന്നാൽ ഒരു മൃഗത്തെ അനുകരിക്കൂ എന്ന് ആവശ്യപ്പെട്ടു. ഇടൻ നമസ്തേ എന്ന് പറഞ്ഞ്, പൂച്ചയുടെ ശബ്ദം ഹർനാസ് സന്ധു അനുകരിച്ചു. നിറഞ്ഞ കയ്യടിയോടെയാണ് ആരാധകർ അത് സ്വീകരിച്ചത്.
#Miss Universe Meow എന്ന പേരിൽ ഈ വീഡിയോ ഇപ്പോൾ ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറൽ ആകുകയാണ്. ഒരു മടിയും ചമ്മലും ഇല്ലാതെ ഇത്തരം ഒരു അനുകരണം നടത്തിയ ഇന്ത്യൻ സുന്ദരി ഈ നിമിഷം തന്നെ വിശ്വ സുന്ദരിയായി എന്നാണ് ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ പറയുന്നത്.
പാനലിസ്റ്റുകളുടെ ചോദ്യങ്ങളെ നേരിടുന്ന ഹർനാസിൻറെ വീഡിയോകൾ ആണ് സൈബർ ലോകത്ത് ശ്രദ്ധ നേടുന്നുണ്ട്. ഫൈനൽ റൗണ്ടായ ടോപ് ത്രീ റൗണ്ടിൽ, ”ഇക്കാലത്ത് യുവതികൾ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് അവർക്ക് എന്തുപദേശമായിരിക്കും നിങ്ങൾ നൽകുക?”- എന്ന ചോദ്യമാണ് പാനലിസ്റ്റുകൾ ചോദിച്ചത്.
ഇതിന് ഹർനാസ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു- ”അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു. അതിനാൽ ഞാനിന്ന് ഇവിടെ നിൽക്കുന്നു”.
#MissIndia meowing in front of millions of people……#MissUniverse2021 pic.twitter.com/9rEc6OYxA0
— Romardo 🇯🇲 (@romardolyons) December 13, 2021
#MissIndia meowing in front of millions of people……#MissUniverse2021 pic.twitter.com/9rEc6OYxA0
— Romardo 🇯🇲 (@romardolyons) December 13, 2021
















