തണുപ്പ് കാലത്ത് ചര്‍മം വലിയുക, ചുണ്ട് വരണ്ട് പൊട്ടുക തുടങ്ങി കാത്തിരിക്കുന്നത് നിരവധി ചര്‍മപ്രശ്നങ്ങളാണ്.സ്വതവേ വരണ്ട ചര്‍മമുള്ളവരാണെങ്കില്‍ പറയുകയും വേണ്ട. മഞ്ഞുകാലം അവര്‍ക്ക് പേടിസ്വപ്നമായിരിക്കും. വെളിച്ചെണ്ണയേയും പെട്രോളിയം ജെല്ലിയേയും മോയ്ചറൈസറുകളേയും കൂട്ടുപിടിച്ചായിരിക്കും പലരും മഞ്ഞുകാലത്തോട് പൊരുതുന്നത്.
മഞ്ഞുകാലമായാല്‍ ചര്‍മം ഏതുതരത്തിലുള്ളതാണെങ്കിലും പൊതുവെ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത്. തൊലി അടര്‍ന്നും പൊട്ടിയും ഇരിക്കുന്ന ചുണ്ടുകള്‍ പലരുടെയും ആത്മവിശ്വാസം തന്നെ കെടുത്തും. ലിപ്സ്റ്റിക് സ്ഥിരമായി ഇടുന്നവരാണെങ്കില്‍ പ്രശ്നങ്ങള്‍ കുറേക്കൂടി രൂക്ഷമാകും. എന്നാല്‍ ചുണ്ടിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ ചില പൊടിക്കൈകളുണ്ട്.
കാലാവസ്ഥയ്ക്ക് പുറമെ വൈറ്റമിന്‍ കുറവ്, സോപ്പ്, പൗഡര്‍, മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവ മുഖേനയും ചുണ്ട് വരണ്ട് പൊട്ടാം. അതുപോലെ തന്നെ ശരീരത്തില്‍ ആവശ്യത്തിന് വെള്ളമെത്തുന്നില്ലെങ്കിലും ചുണ്ട് ‘ഡ്രൈ’ ആകാം.
ചുണ്ട് പൊട്ടുന്നത് തടയാന്‍ ലിപ് ബാമുകള്‍ മഞ്ഞുകാലത്ത് പതിവാക്കാം. ലിപ് സ്റ്റിക്ക് ഉപയോഗിക്കുന്നവരാണെങ്കില്‍ മഞ്ഞ് കാലത്ത് ഓയിലി ആയ ലിപ് സ്റ്റിക്കോ, ലിപ് ബാമോ ഉപയോഗിക്കണം. മാറ്റെ ലിപ്സ്റ്റിക്ക് കഴിവതും ഒഴിവാക്കുക. അതുപോലെ പൗഡര്‍ പോലുള്ള ഉത്പന്നങ്ങളും ചുണ്ടില്‍ പ്രയോഗിക്കേണ്ട. ലിപ്സ്റ്റിക്ക് നീക്കം ചെയ്യുമ്ബോഴാകട്ടെ, ആലോവേറ അടങ്ങിയിട്ടുള്ള ക്ലെന്‍സിംഗ് ജെല്‍ ഉപയോഗിക്കാം.രാത്രിയില്‍ കിടക്കുന്നതിന് മുമ്ബ് ആല്‍മണ്ട് ക്രീമോ ആല്‍മണ്ട് ഓയിലോ ചുണ്ടില്‍ പുരട്ടാം. ഇതും ചുണ്ട് പൊട്ടുന്നത് തടയും.