സിയോള്‍: കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തുന്നതിനായി മോളിക്യുലാര്‍ ഡയഗനോസ്റ്റിക്സ് ടെക്നോളജി വികസിപ്പിച്ചെടുത്ത് കൊറിയന്‍ ഗവേഷകര്‍.ഗവേഷണം പൂര്‍ത്തിയാക്കിയെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കാന്‍ കൂടുതല്‍ സമയമെടുക്കും.മോളിക്യുലാര്‍ സാങ്കേതിക വിദ്യയിലൂടെ സിംഗിള്‍ ന്യൂക്ലിയോടൈഡ് ബേസിലെ മ്യൂറ്റേഷനുകള്‍ തിരിച്ചറിയാന്‍ കഴിയും. അതിനാല്‍ പി.സി.ആര്‍ പരിശോധന വഴി തിരിച്ചറിയാന്‍ പ്രയാസമുള്ള ഒമിക്രോണ്‍ വകഭേദം ഇതിലൂടെ കണ്ടെത്താനാകുമെന്ന് ഗവേഷകര്‍ പറയുന്നു.
20-30 മിനിറ്റിനകം ഒമിക്രോണ്‍ വകഭേദം തിരിച്ചറിയാന്‍ സാധിക്കും. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കെമിക്കല്‍ എന്‍ജിനീയറിങ്ങിലെ പ്രഫ. ലീ ജങ്ങിന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് സാേങ്കതിക വിദ്യ വികസിപ്പിച്ചത്.നിലവില്‍ കോവിഡ് സ്ഥിരീകരിക്കുന്നതിനായി കൊറിയ സെേന്റര്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മൂന്ന് രീതികളാണ് ഉപയോഗിച്ചുവരുന്നത്.
ജനിതക ശ്രേണീകരണം, ഡി.എന്‍.എ അനാലിസിസ്, പി.സി.ആര്‍ പരിശോധന എന്നിവയാണവ. പി.സി.ആര്‍ പരിശോധനയിലൂടെ ഡെല്‍റ്റ വകഭേദം കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ ഒമിക്രോണ്‍ തിരിച്ചറിയാന്‍ സാധ്യമല്ല. എന്നാല്‍ പുതുതായി കണ്ടെത്തിയ സാങ്കേതികവിദ്യയിലൂടെ ഡി.എന്‍.എ/ആര്‍.എന്‍.എ പരിശോധന മാത്രമല്ല, മോളിക്യുലാര്‍ പരിശോധനയും സാധ്യമാക്കും. പുതിയ സാങ്കേതിക വിദ്യയിലൂടെ 30 മിനിറ്റില്‍ 125 സാമ്ബിളുകള്‍ പരിശോധിക്കാന്‍ സാധിക്കുമെന്നും പ്രഫ. ലീ പറയുന്നു.
















