രംഗറെഡ്ഡി: തെലുങ്കാനയില്‍ കുടുംബകലഹത്തെ തുടര്‍ന്ന് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു. 35കാരിയായ യുവതി രണ്ടു മക്കളെ കൊലപ്പെടുത്തിയതിനു ശേഷം ജീവനൊടുക്കുകയായിരുന്നു.
രംഗറെഡ്ഡി ജില്ലയിലെ രാജേന്ദ്രനഗര്‍ മണ്ഡലിലാണ് സംഭവം. സോഫ്റ്റ്വയര് കമ്പനിയിലെ ജീവനക്കാരനായ സായ്കുമാര് ആണ് ഇവരുടെ ഭര്‍ത്താവ്. ഇയാള്‍ എല്ലാ ദിവസവും ഭാര്യയെയും മക്കളെയും ഉപദ്രവിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് യുവതി മരിച്ചത്.
ഭര്‍ത്താവ് ഇപ്പോള്‍ ഒളിവിലാണ്. ഇയാളെ ഉടന്‍പിടികൂടുമെന്നും അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു.
















