ഇന്ത്യയില്‍ 32 ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയതായി സ്ഥിരീകരണം.ഇതില്‍ ഏഴ് പുതിയ കേസുകള്‍ മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 3 വയസ്സായ കുട്ടിയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
ആകെ കണ്ടെത്തിയ വകഭേദങ്ങളില്‍ 0.04 ശതമാനം മാത്രമാണ് ഒമിക്രോണ്‍ കേസുകള്‍. എല്ലാ കേസുകളിലും പ്രകടമായ രോഗലക്ഷണങ്ങള്‍ ആരിലും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.അതേസമയം ജനങ്ങള്‍ മാസ്‌ക് ഉപയോഗിക്കുന്നത് കുറയുന്നുവെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മാസ്‌ക് ഉപയോഗം കുറഞ്ഞുവരുന്നത് ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഒമിക്രോണ്‍ ഒരാശങ്കയാണ്. വളരെ അപകടസാധ്യത നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നത്. വാക്സീനും മാസ്കുകളും നമുക്ക് പ്രധാനമാണെന്ന് മറന്നുപോവരുത്’- നിതി ആയോഗ് അംഗം ഡോ. വി.കെ.പോള്‍ പറഞ്ഞു.
















