ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. നരേന്ദ്ര മോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. പ്രധാനമന്ത്രിയുടെ അക്കൗണ്ടിൽ നുഴഞ്ഞുകയറിയ ഹാക്കർമാർ ബിറ്റ് കോയിൻ നിയമവിധേയമാക്കിയെന്നും ട്വീറ്റ് ചെയ്തു.
ഇന്ന് പുർച്ചെയോടെയാണ് സംഭവം. ഈ ട്വീറ്റ് പിന്നീട് ട്വിറ്റർ തന്നെ റിമൂവ് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഉടൻ തന്നെ ട്വിറ്ററിനെ അറിയിച്ചാണ് വലിയൊരു തെറ്റിദ്ധാരണയിൽ നിന്ന് മുക്തി നേടിയത്.ഒരു മണിക്കൂർ നേരത്തെയ്ക്കാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തത്. ഈ സമയത്ത് വന്ന ട്വീറ്റുകൾ അവഗണിക്കണമെന്നും പിഎംഒ അഭ്യർഥിച്ചു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസും അന്വേഷണം നടത്തും.
















