രാജ്യത്തുള്ള ആറായിരത്തിലധികം റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി വൈ-ഫൈ സേവനം ലഭ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചു.നിലവില്‍ 6071 റെയില്‍വേ സ്റ്റേഷനുകളില്‍ വൈ-ഫൈ സേവനങ്ങള്‍ ലഭ്യമാണ്. ഈ പദ്ധതിയ്ക്ക് വേണ്ടി മാത്രമായി റെയില്‍വേ മന്ത്രാലയം പ്രത്യേകം ഫണ്ടുകളൊന്നും അനുവദിച്ചിട്ടില്ല.
എങ്കിലും ഗ്രാമീണ മേഖലയിലുള്ള 193 റെയില്‍വേ സ്റ്റേഷനുകളില്‍ വൈ-ഫൈ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടിന് കീഴില്‍ 27.22 കോടി രൂപയുടെ ഫണ്ട് ടെലികോം വകുപ്പ് അനുവദിച്ചിട്ടുണ്ട്.
ഒരു ദിവസത്തെ ആദ്യ അരമണിക്കൂര്‍ സൗജന്യമായും പിന്നീട് ചാര്‍ജ് ഈടാക്കാവുന്ന രീതിയിലുമായിരിക്കും സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക. സ്റ്റേഷനുകളിലെ മൊത്തം ഡാറ്റ എന്ന് പറയുന്നത് പ്രതിമാസം ഏകദേശം 97.25 ടെറാബൈറ്റ് ആണെന്നും മന്ത്രി വ്യക്തമാക്കി. 1287 റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് വൈ-ഫൈ സേവനങ്ങള്‍ നല്‍കി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















