ജിദ്ദ: സൗദി അറേബ്യയിലെ വിപണികള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ കോവിഡ് വാക്സിന് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുന്നു.2022 ഫെബ്രുവരി ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തിലാകും. വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.18 വയസും അതില്‍ കൂടുതലും പ്രായമുള്ള, വാക്സിന് രണ്ടാമത്തെ ഡോസ് സ്വീകരിച്ച് എട്ട് മാസമോ അതില്‍ കൂടുതലോ ആയ എല്ലാവരും മൂന്നാം ഡോസ് എടുക്കല്‍ നിര്‍ബന്ധമാണ്.
വാക്സിന് എടുക്കുന്നതില്‍ നിന്ന് ഇളവ് നല്കിയ വിഭാഗങ്ങള്‍ക്ക് ഇതു ബാധകമാകില്ല. ഈ നിയമം ലംഘിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ എല്ലാ വാണിജ്യ സ്ഥാപനങ്ങളോടും വിപണി മാനേജ്മെന്റുകളോടും ഷോപ്പിങ് മാള്‍ നടത്തിപ്പുകാരോടും മന്ത്രാലയം ആവശ്യപ്പെട്ടു.
ഫെബ്രുവരി ഒന്ന് മുതല്‍ തവക്കല്‍നാ ആപ്ലിക്കേഷനില്‍ കോവിഡ് വാക്സിൻറെ പൂര്‍ണ സ്റ്റാറ്റസ് പ്രത്യക്ഷപ്പെടാന്‍ ബുസ്റ്റര്‍ ഡോസ് കൂടി എടുക്കണമെന്ന് അഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്.
സാമ്ബത്തിക, വാണിജ്യ, സാംസ്കാരിക, കായിക, വിനോദസഞ്ചാര പ്രവര്‍ത്തന മേഖലകളില്‍ പ്രവേശിക്കാനും സാംസ്കാരിക, ശാസ്ത്രീയ, സാമൂഹിക, വിനോദ പരിപാടികളില്‍ പങ്കെടുക്കുന്നതിനും സര്‍ക്കാര്‍, സ്വകാര്യ സൗകര്യങ്ങളില്‍ പ്രവേശിക്കുന്നതിനും വിമാനങ്ങളിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലുമുള്ള യാത്രക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
















