കൊളംബോ: കോവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ആദ്യമായി സ്ഥിരീകരിച്ചതായി ശ്രീലങ്ക. ശ്രീലങ്കൻ ഹെൽത്ത് സർവിസസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഹേമന്ത ഹെരാത് അറിയിച്ചതാണ് ഇക്കാര്യം.ആഫ്രിക്കൻ രാജ്യത്തുനിന്ന് നിന്ന് എത്തിയയാൾക്കാണ് രോഗം. നിലവിൽ കുടുംബാംഗങ്ങൾക്കൊപ്പം നിരീക്ഷണത്തിലാണ് അദ്ദേഹം.
ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സിംബാബ്വെ, നമീബിയ, ലെസോത്തോ, ഇസ്വാറ്റിനി എന്നിവിടങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവർക്ക് നവംബർ 28 മുതൽ ശ്രീലങ്ക നിർബന്ധിത ക്വാറൻറീൻ ഏർപ്പെടുത്തിയിരുന്നു.ശ്രീലങ്കയിൽ ഇതുവരെ 5,65,457 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 14,399 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തിരുന്നു. രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ഡൗൺ ഒക്ടോബർ ഒന്നിന് അവസാനിപ്പിച്ചിരുന്നു.
















