ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി.മാളുകള്‍ തിയേറ്ററുകള്‍ തുടങ്ങി പൊതുയിടങ്ങളില്‍ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. ഇന്ന് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
സ്കൂളുകളിലും കോളേജുകളിലും സാംസ്കാരിക പരിപാടികള്‍ അനുവദിക്കില്ല. വിവാഹത്തില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 500 ആയി പരിമിതപ്പെടുത്തി. വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കാനും യോഗം തീരുമാനിച്ചു.
തല്‍ക്കാലത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് യോഗത്തിലെ ധാരണ. രാജ്യത്താദ്യമായി കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ബെംഗളൂരുവിലാണ്. ഈ സാഹചര്യത്തിലാണ് കര്‍ണാടക നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
















