ജനീവ: കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ 38 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന.ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സംഘടന അറിയിച്ചു. ലോകരാജ്യങ്ങള്‍ പുതിയ വകഭേദമായ ഒമിക്രോണിനെ തടയാന്‍ യാത്രനിയന്ത്രണങ്ങള്‍ അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.
യു.എസിലും ആസ്ട്രേലിയയുമാണ് പ്രദേശിക വ്യാപനം ഏറ്റവും അവസാനം റിപ്പോര്‍ട്ട് ചെയ്തത്. ഒമിക്രോണ്‍ വ്യാപനം സംഭവിച്ചതോടെ ദക്ഷിണാഫ്രിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷമായി ഉയര്‍ന്നു.പുതിയ വകഭേദത്തിന്‍റെ വ്യാപന സാധ്യത, ഗുരുതരമാകല്‍, വാക്സിന് -ചികിത്സ ഫലപ്രാപ്തി എന്നിവ നിര്‍ണയിക്കാന്‍ മൂന്നാഴ്ചയോളം സമയമെടുക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ഒമിക്രോണ്‍ ബാധിച്ച് ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ യൂറോപ്പിന്‍റെ പകുതിയിലധികം കേസുകള്‍ക്ക് പുതിയ വകഭേദം കാരണമാകുെമന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ ഡെല്‍റ്റ വകഭേദത്തെപോലെ ആഗോള സമ്ബദ്വ്യവസ്ഥയുടെ വീണ്ടെടുക്കലിനെ മന്ദഗതിയിലാക്കാന്‍ ഒമിക്രോണിന് കഴിയുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി മേധാവി ക്രിസ്റ്റാലിന ജോര്‍ജീവ പറഞ്ഞിരുന്നു.
















