ന്യൂഡൽഹി:കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിനെതിരെ പ്രത്യേക ബൂസ്റ്റർ ഡോസ് നൽകുന്നത് സാധ്യമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പുനാവാല.കൊവിഷീൽഡ് വാക്‌സിന്റെ ഒരു പുതിയ പതിപ്പ് തന്നെ ഒമിക്രോണിനെതിരെ ഉപയോഗിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.ഈ കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്. പുതിയ വകഭേദത്തെ കുറിച്ച് കൂടുതൽ വ്യക്തമായി മനസിലാക്കിയ ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഓക്‌സ്ഫഡിലെ ശാസ്ത്രജ്ഞരും ഗവേഷണങ്ങൾ തുടരുന്നുണ്ട്. അവരുടെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കി ആറുമാസത്തിനുള്ളിൽ ബൂസ്റ്റർ വാക്‌സിൻ അവതരിപ്പിച്ചേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒമിക്രോൺ വകഭേദത്തിന് പ്രത്യേക വാക്‌സിൻ അത്യാവശ്യമല്ലെന്നും അദാർ പുനവാലെ കൂട്ടിച്ചേർത്തു.കോവീഷീൽഡിന് മുകച്ച ഗുണമേന്മയാണുള്ളത്. ബൂസ്റ്റർ ഡോസുകൾ ആവശ്യമായി വന്നാൽ, ആവശ്യമുള്ളത്രയും ഉത്പാദിപ്പിക്കുമെന്നും നിലവിലുള്ള അതേ വിലയിൽ വാക്‌സിൻ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.