നീലഗിരി: ഗൂഡല്ലൂരിൽ മലയാളി വിനോദ സഞ്ചാരി മുങ്ങിമരിച്ചു. എറണാകുളം സ്വദേശി വിനോദ്(45) ആണ് മരിച്ചത്. ഗൂഡല്ലൂർ തൊറപ്പള്ളി മായാർ പുഴയിലാണ് സംഭവം.
ഏഴു പേരടങ്ങുന്ന സംഘം ഇവിടെയുള്ള റിസോർട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു. സമീപത്ത മായാർ പുഴയിൽ കുളിക്കുന്നതിനിടെ വിനോദ് ചുഴിയിൽപ്പെടുകയായിരുന്നു.

















