നല്ല ഭക്ഷണക്രമം പിന്തുടരുക, ആരോഗ്യകരമായ ദിനചര്യ നിലനിര്‍ത്തുക, ആരോഗ്യകരമായ ജീവിതശൈലികള്‍ പാലിക്കുക എന്നിവയാണ് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നത്.അങ്ങനെ ചെയ്യുന്നതില്‍ നിങ്ങള്‍ പരാജയപ്പെടുന്നുവെങ്കില്‍ അത് എന്നെന്നേക്കുമായി നിലനില്‍ക്കുന്ന വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് കാരണമായേക്കാം. അത് പെട്ടെന്ന് തന്നെ സങ്കീര്‍ണതകളിലേക്കും നയിച്ചേക്കാം.
സ്‌കിന്‍ ക്യാന്‍സര്‍ കഴിഞ്ഞാല്‍ പുരുഷന്മാരില്‍ ഏറ്റവും സാധാരണമായ ക്യാന്‍സറാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. നിര്‍ഭാഗ്യവശാല്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ മെറ്റാസ്റ്റാസൈസ് ചെയ്യപ്പെടുകയോ ശരീരത്തിലുടനീളം വ്യാപിക്കുകയോ ചെയ്യുന്നതുവരെ രോഗലക്ഷണങ്ങളൊന്നും പുറപ്പെടുവിക്കുന്നില്ല. ഇക്കാരണത്താല്‍, പ്രോസ്റ്റേറ്റ്-നിര്‍ദ്ദിഷ്ട ആന്റിജന്‍ (പിഎസ്‌എ) സ്‌ക്രീനിംഗ്, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കണ്ടെത്തുന്നതിന് അത്യന്തം പ്രാധാന്യമുള്ളതാണ്. സ്ഥിരമായുള്ള പിഎസ്‌എ സ്‌ക്രീനിംഗ്, പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂലമുള്ള മരണ സാധ്യത 25 ശതമാനത്തിലധികം കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
മറ്റ് വിട്ടുമാറാത്ത രോഗങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഏറ്റവും അപകടകരമായ ആരോഗ്യാവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ രക്താതിമര്‍ദ്ദം. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ലോകമെമ്ബാടുമുള്ള 30-79 വയസ് പ്രായമുള്ള 1.28 ബില്യണ്‍ മുതിര്‍ന്നവര്‍ക്ക് രക്താതിമര്‍ദ്ദം ഉണ്ടെന്നാണ്. ഹൈ ബിപി ഒരു നിശ്ശബ്ദ കൊലയാളിയായി കണക്കാക്കപ്പെടുന്നതിന്റെ കാരണം, പ്രത്യേകിച്ച് ഒരു ലക്ഷണവുമില്ലാതെ അത് ഉണ്ടാകുന്നു എന്നതാണ്.
പൊട്ടാസ്യം, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക, ഉപ്പ് കുറയ്ക്കുക, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക തുടങ്ങിയവ ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കുന്നതിനുള്ള വഴികളാണ്. പുകവലിയും മദ്യപാനവും ചെയ്യുന്ന ആളുകള്‍ ഇത്തരം അനാരോഗ്യകരമായ ശീലങ്ങള്‍ ഒഴിവാക്കണം, പകരം ശാരീരിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുക.
ഹൃദ്രോഗങ്ങളില്‍ പലതും ജീവന്‍ അപകടപ്പെടുത്തുന്നവയാണ്. കൊറോണറി ആര്‍ട്ടറി ഡിസീസ് അതിലൊന്നാണ്. ഹൃദയത്തിലേക്ക് രക്തവും ഓക്‌സിജനും വിതരണം ചെയ്യുന്ന കൊറോണറി ധമനികള്‍ ചുരുങ്ങുകയും നെഞ്ചുവേദന (ആന്‍ജീന) അല്ലെങ്കില്‍ ഹൃദയാഘാതം സംഭവിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണിത്.