കണ്ണൂർ: അറയ്ക്കല്‍ രാജകുടുംബത്തിലെ മുപ്പത്തിയൊമ്പാമത് സുല്‍ത്താന ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞു ബീവി അന്തരിച്ചു. 87 വയസായിരുന്നു. കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം. സംസ്കാരം കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ വൈകിട്ട് നടക്കും.
കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറയ്ക്കല്‍. അറയ്ക്കല്‍ മ്യൂസിയത്തിൻ്റെ ഭരണാധികാരി കൂടിയാണ് അറയ്ക്കല്‍ ബീവി. അറയ്ക്കല്‍ തറവാട്ടില്‍ ഏറ്റവും മുതിര്‍ന്ന പുരുഷനോ സ്ത്രീക്കോ ആണ് അധികാരം ലഭിക്കുക. ഇത്തരത്തില്‍ ആണ്-പെണ് വ്യത്യാസമില്ലാതെ അധികാര കൈമാറ്റം നടക്കുന്നു എന്നതാണ് അറയ്ക്കല്‍ രാജവംശത്തിൻ്റെ പ്രത്യേകത.
സുല്‍ത്താന ഫാത്തിമ മുത്തുബി അന്തരിച്ചതിനെത്തുടര്‍ന്ന് 2019 മെയിലാണ് അറയ്ക്കല്‍ സ്വരൂപത്തിൻ്റെ പുതിയ അധികാരിയായി ചെറിയ ബീകുഞ്ഞി ബീവി സ്ഥാനമേറ്റത്. മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി വിരമിച്ച പരേതനായ മർഹൂം എ പി എം ആലിപ്പിയാണ് ഭർത്താവ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൽ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്.