ഹൈദരാബാദ്: നൃത്ത സംവിധായകൻ ശിവശങ്കർ മാസ്റ്റർ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.എണ്ണൂറോളം സിനിമകൾക്ക് നൃത്തസംവിധാനം ഒരുക്കി. ദേശീയ പുരസ്കാരങ്ങൾ ഉൾപ്പടെ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്മദറാസ, എസ്എസ് രാജമൗലിയുടെ മഗദീരയിലെ ധീര ധീര, ബാഹുബലി, മഹാത്മ, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ എന്നതുൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിലെ ഹിറ്റ്ഗാനങ്ങൾക്ക് നൃത്തസംവിധാനം ഒരുക്കിയത് മാസ്റ്ററാണ്.ഏകദേശം എണ്ണൂറോളം സിനിമകൾക്കായി നൃത്തസംവിധാനം ഒരുക്കിയിട്ടുണ്ട്.